ജീവിതം

ജീവിതം 

ജീവിതമേ നിന്നെ ജീവിക്കാനൊരു പാട് 
ശ്രമം നടത്തിയെന്നാൽ സമയമില്ലാതെയായി ആവശ്യങ്ങളുടെ മുന്നിലൊരു തലപ്പു പിടിച്ചപ്പോൾ മറുതല കൈവിട്ടു 

ഇതിനിടെ സമയം പോയതറിഞ്ഞില്ല തിരിഞ്ഞുനോക്കിയപ്പോൾ നിന്നെ
ഒരു വളവിലും കണ്ടില്ല 
ചുണ്ടുകൾക്ക് ഉത്തരമില്ലാതെ 
പോയെന്ന് അറിഞ്ഞു 
കൈകൾ ഒഴിഞ്ഞു തന്നെയിരുന്നു 

സാവകാശം ആവശ്യപ്പെട്ടപ്പോൾ നീ 
പിണങ്ങി കൊണ്ടേയിരുന്നു 
അങ്ങിനെ നിന്റെ ചരട് 
എന്റെ കൈകളിൽ നിന്നും 
വിട്ടുപോയ് കൊണ്ടേയിരുന്നു 

ആർക്കുവേണ്ടി നിന്നെ മറന്നുവോ
അവർക്കു മുന്നിൽ ഞാൻ വെറും ചാരം .
എതിർക്കുക എങ്ങിനെ ഇനിയും 
ഇതുവരേക്കും നിന്നെ അറിഞ്ഞില്ലല്ലോ ?!!

നീ എന്നിൽ നിന്നും അകലുകയും
അറിയാതെ ആയിരിക്കുന്നുവല്ലോ 
വിചാരിച്ചു എന്നാൽ ആവുമായിരുന്നെന്ന് 

ജീവിതമേ വീണ്ടും ജീവിച്ചേനെ
പഴയതൊക്കെ മായ്ച്ചുകളഞ്ഞ് 
താളുകളെഴുതാത്തതായി മാറിയേനെ 

ജീ ആർ കവിയൂർ 
24 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “