കനലെരിയും മനസ്സിൽ
കനലെരിയും മനസ്സിൻ
അഴലാരു കെടുത്തും
കർക്കിടമഴയുടെ കുളിരോ
തനമാകെ ചൂട് പരത്താൻ
നിൻ ചിന്തമാത്രം പോരേ
ആരു കെടുത്തും മഴയുടെ
തണുവിനെ കടലലയുടെ
കരുത്തിനെ കരുതും കരയോ
തിരയുടെ മടക്കം ഒടുക്കം
വിരഹിണിയായ് തീരം
നെഞ്ചിലെ ഞെരിപ്പോട്ടിൽ
അവളുടെ ഓർമ്മകൾ
ഋതു വസന്തത്തിന്റെ തിളക്കം
വിരിഞ്ഞു മലർ വാടിയിൽ
തേൻ സുഗന്ധം തേടി മധുപൻ
വർണ്ണ ചിറകടി കണ്ടു
നാണത്താൽ കുണുങ്ങി
പൂ കുലുങ്ങി ചിരിച്ചു
കാറ്റിൻ തലോടലാൽ
സ്വനം അവളുടെ കേട്ടു
ഉണർന്നു സ്വപ്നത്തിൽ നിന്നും
പരിസരം മറന്നു മനം
പാടി രാഗം ആനന്ദഭൈരവി
ജീ ആർ കവിയൂർ
07 02 2022
Comments