മിഴിരണ്ടിലും
മിഴിരണ്ടിലും
മിഴിരണ്ടിലും നീർകണങ്ങൾ നിറഞ്ഞു
നിദ്രയെങ്ങിനെ വന്നുചേരും അറിയില്ലല്ലോ
തുളുമ്പിയൊഴുകും കണ്ണുകളിൽ സ്വപ്നങ്ങളെങ്ങിനെ കൂടുകുട്ടും
രാവത് സ്വന്തമെങ്കിലും പകലന്യമല്ലോ
എങ്ങിനെ കണ്ണുകളടക്കും ഉറങ്ങാനായി
വര്ഷങ്ങളെത്ര കടന്നു നീ തന്ന വാക്കുകൾ
മനസ്സിൽ നീറ്റി കൊണ്ടു നടന്നു പറയാതെ
ജീവിതമോ കടന്നകന്നുവല്ലോ
പിന്നെ ഉറക്കം വരാതെ ഇരിക്കുമോ
നീ തന്ന വാക്കുകളോർത്തു ഇന്നും
വഴികണ്ണുമായ് കാത്തിരിക്കുന്നു
മിഴിരണ്ടിലും നീർകണങ്ങൾ നിറഞ്ഞു
നിദ്രയെങ്ങിനെ വന്നുചേരും അറിയില്ലല്ലോ
തുളുമ്പിയൊഴുകും കണ്ണുകളിൽ സ്വപ്നങ്ങളെങ്ങിനെ കൂടുകുട്ടും
ജീ ആർ കവിയൂർ
01 02 2022
Comments