നീ ഇല്ലെങ്കിൽ
നീ ഇല്ലയെങ്കിൽ
നയനങ്ങൾ തമ്മിലിടഞ്ഞപ്പോളായി
ഏഴാം സ്വർഗത്തിൽ എത്തിയപോൽ
അധരങ്ങളെ അധരങ്ങളോട് ചേർന്നപ്പോൾ ആകാശത്തുനിന്നും വഴിഞ്ഞു
അനുഗ്രഹ കിരണങ്ങൾ
നമ്മുടെ പ്രണയത്തിനായി
എവിടെയാണോ മനമിനിയും
നിൻ തണലിൽ നിന്നും
ലഭിച്ചു ഓരോ സന്തോഷങ്ങൾ
നിന്റെ ഇഷ്ടം പോലെ ആവട്ടെ
എന്റെ ജീവനും ജീവിതവും
കൊണ്ടുപോവുക എന്നെ സ്വർഗരാജ്യത്തിലേക്ക്
നിൻ മിഴികളിലല്ലോ
എൻ കാഴ്ചകൾ
നീയില്ലെങ്കിൽ ഇല്ല
പിന്നെ ഞാനും
ജീ ആർ കവിയൂർ
11 02 2022
Comments