ബലഹീനരെ എന്ന് കരുതരുത്

ബലഹീനരെ എന്ന് കരുതരുത് 

ബലഹീനരെ എന്ന് കരുതരുതേ
അവരുടെ ശബ്ദം മൂകമാണ് .
ശാന്തമായ കാറ്റ്
ഒരു കൊടുങ്കാറ്റു പേറുന്നുണ്ട് ഉള്ളിൽ 

സഹിക്കുക എന്നത് ഉത്തമരായവർ 
ചെറു കനലിൻ ഉള്ളിൽ അഗ്നി ഉണ്ട് 
ആരുടെയും ഉന്നതിയിൽ അസൂയ പെടാതെ ഇരിക്കുക 
ഓരോ ജീവിതവും യാത്രകളാണ് 
ഓരോ ജീവിതത്തിനും ഉണ്ട് കഥ പറയാൻ 

പ്രശംസനീയമാണ് പ്രവർത്തിളൊക്കെ 
ഒന്നും തിരസ്കരിക്കാൻ ആവാത്തതാണ്
പഴയ ഒഴിഞ്ഞ ലക്കോട്ടിലുണ്ട്
പലതും പറഞ്ഞു വെച്ചതിൻ പൊരുൾ 

മൂകരെന്നും ബധിതരെന്നും  മുദ്രകുത്താതിരിക്കുക 
അവരെ അടിച്ചമർത്താതിരിക്കുക 
ഉറയിൽ കിടക്കുന്ന വാളിനും മൂർച്ചയുണ്ടെന്നറിയുക 

ജി ആർ കവിയൂർ 
10 02 2022




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “