ലളിതഗാനം

ലളിതഗാനം

വെള്ളിക്കൊലുസിട്ടു മേഘം ചിരിതൂകി
മഴ മുത്തു ചിതറി നിലാവിനൊപ്പം
താരകൾ ചിരിതൂകിനിൽക്കേ എൻ മനതാരിൽ
അറിയാതെ നിൻ രൂപം തെളിഞ്ഞു വന്നു (വെള്ളി )

മഴനൂല്കൊണ്ടൊരു സ്വപ്‌നങ്ങൾ നെയ്‌തെന്റെ
മനമൊരു വസന്തത്തിലാറാടവേ (2)
കുളിർകാറ്റിലാടുന്ന നിൻ അളകങ്ങളാൽ
ഓലപീലികൾ ഇളകിയാടി (2)(വെള്ളി )

എൻ തൂലികത്തുമ്പിൽ നറുതിരിവെട്ടമായ്
അക്ഷരത്തുമ്പികൾ നൃത്തമാടി (2)
മിഴികളിൽ നിറഞ്ഞതും
മൊഴികളിൽ വിരിഞ്ഞതും
കോർത്തു ഞാനൊരു 
അനുരാഗകവിതയാക്കി (2)(വെള്ളി )

ജീ ആർ കവിയൂർ
10 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “