നമ്പരുതെ

നമ്പരുതേ


മിഴികളെ നമ്പാനാവില്ല 
പറയുന്നത് കേൾക്കരുതെ
അവകൾ വഞ്ചിക്കുമെന്നറിയുക
വിഷലിപ്തമാർന്ന ലഹരി നിറഞ്ഞ
വഴിയേ പോകും വയ്യവേലി
വലിച്ചു വെക്കുമീ കാഴ്ചകളെ
വിശ്വസിക്കാനാവില്ല
നിലാവിൻ നീലിമകണ്ടു
കണ്ണുകളടച്ചു തുറക്കുമ്പോഴേക്കും
സ്വപ്ന ലോകത്തിലേക്ക്‌ കൊണ്ട് പോകും
മായ കാഴ്ചകളാൽ മനം മായക്കുമീ
നേത്രങ്ങളെ അൽപ്പം പോലും
 കണ്ടതായി കരുതരുതെ 

എഴുതി വായിക്കുന്നതൊക്കെ 
നിറമാർന്നവ എഴുവർണ്ണങ്ങൾകാട്ടി
കളിപ്പിക്കുമെന്നറിക വഞ്ചിതരാകല്ലേ
മിഴികളെ നമ്പാനാവില്ല 
പറയുന്നത് കേൾക്കരുതെ
മിഴികൾ മിഴികൾ മിഴികൾ

ജീ ആർ കവിയൂർ
04 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “