വിജയം അവരുടേതല്ലോ
വിജയം അവരുടേതല്ലോ
എല്ലാ തോൽവികളുടെയുമടിത്തറയല്ലോ വിജയത്തിൻ ചവിട്ടുപടികൾ
തോറ്റിട്ട് ആണെങ്കിലും ജയിക്കുമ്പോഴേ
ആ കെട്ടിടസമുച്ചയം തലയെടുത്ത് നിൽക്കും
കല്ലുകൾ വെട്ടി നീക്കി ഉണ്ടാകുന്ന വഴികളും കൊടുങ്കാറ്റിനെ അതിജീവിക്കും പായ് വഞ്ചിയും
അതെ ഇതുപോലുള്ള പരാക്രമങ്ങളല്ലോ ജീവിതത്തിൽ ഉടനീളം കടക്കേണ്ടത്
എരിയുന്നുണ്ട് ദീപങ്ങൾഅമ്പലങ്ങളിൽ
മിന്നി മിന്നി കത്തുന്നുണ്ട് ഭവനങ്ങളിലും എന്നാൽ കെടാതെ കത്തിനിൽക്കുന്നു വെളിച്ചം നൽകി മറ്റുള്ളവർക്കായി കാറ്റത്തും
ഭാഗ്യം കടാക്ഷിക്കുമ്പോലെയല്ലോ
വെണ്ണക്കല്ലുകൾ ചിലത് ശവകുടീരങ്ങളും ചിലവ് മണിമന്തിരങ്ങളുടെ നിർമ്മിതിക്കും. എന്തായാലും സുന്ദരം തന്നെ എങ്കിലും
ജീവിതവഴികളിൽ ചില കാര്യങ്ങൾ നാം അറിയാതെ നടക്കുന്നുണ്ടല്ലോ
അതിനാൽ ക്ഷീണിതരാവാതെ
ഗാണ്ഡീവം താഴെ വയ്ക്കാതെയിരിക്കുക
ധൈര്യമായി മുന്നേറുന്നവരുടെ വിജയമാണ് അവസാനം
ജീ ആർ കവിയൂർ
12 02 2022
Comments