പ്രിയനേ

ലോകം മുഴുവനും നേടിയപോൽ നിന്നെ
 കിട്ടിയതല്ലയോ എൻ പ്രിയനേ
 വിടർന്നൊരു ഹൃദയത്തിൻ വാതിലിൽ മുട്ടി നീ
 വിരിയുന്ന വാടിയായ് ഞാൻ മാറിടാം ( ലോകം )

 നീയെന്റെ സൂര്യനും മനസ്സിൻ പ്രകാശവും
 സൂര്യകാന്തിപ്പൂവായ് മാറിടാം ഞാൻ (2)
 പ്രണയത്തിൻ നൂലിനാൽ ബന്ധിതരായിനാം
 പറന്നുയരാൻനീ അണയുകില്ലേ (2)( ലോകം)

 നീ ദീപനാളവും കരളിൻ വെളിച്ചവും
 എണ്ണത്തിരിയായ് തെളിഞ്ഞി ടാം ഞാൻ (2)
അന്ധകാരത്തിൽ പ്രകാശിതമായെന്നും
പിരിയാതെ നമ്മളിന്നൊ ന്നായിടാം (2)( ലോകം )

ജീ ആർ കവിയൂർ
10 02 2022
            

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “