എൻ പ്രിയനേ (ഗസൽ)

എൻ പ്രിയനേ (ഗസൽ)


നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം
ചന്ദ്രകാന്തം ചന്ദ്രകാന്തം
നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം

നീ വൃഷമെങ്കിൽ ഞാനത്തിൻ ശിഖരം
നീ മേഘമെങ്കിൽ ഞാൻ മിന്നൽ- (2)

നീ പക്ഷിയെങ്കിൽ ഞാൻ തൂവൽ ചിറക്
നീ മേഘമെങ്കിൽ ഞാൻ മിന്നൽ - (2)
നീ പക്ഷിയെങ്കിൽ ഞാൻ തൂവൽ ചിറക്
നീ മേഘമെങ്കിൽ ഞാൻ മിന്നൽ 
നീ ചന്ദ്രികയെങ്കിൽ ഞാൻ ചന്ദ്രകാന്തം

സരോവരമല്ല അതിൻ തടവുമല്ല
ഇല്ലൊരു ആശകളും നിരാശകളും
കുയിലുമല്ല പപിഹര പാടും പക്ഷിയുമല്ല
പാടുക എനിക്കായി നീ
എങ്ങിനെ എവിടെ കെടുത്തുമീ അഗ്നിയുടെ ചൂട് ശരീരത്തിൽ നിന്നും ( 2)

ഓ പ്രിയനേ എന്റെ പ്രിയനേ
ചന്ദ്ര കിരണങ്ങളെ വിട്ട് (2)

ചകോരം എവിടെ പോകും
ഉറക്കമുണർന്നു പകൽ (2)

എന്റെ കൗമാര ദാഹമേ
കനൽ കട്ട പോലെ 
തോന്നിതുടങ്ങി സഖേ
കനൽ കട്ട പോലെ 
ഇന്ന് എനിക്ക് വസന്തം പോലെ
വസന്തം പോലെ പ്രിയനേ

നിന്നെ ഞാൻ എന്റെ കൊന്തലക്കൽ വെക്കാം
ഓ പ്രിയനേ (2)
കനവുകളൊക്കെ കണ്ടു ഉണർന്നു
കറുത്ത അളകങ്ങളെ മാടിയൊതുക്കി
നീ എന്നിൽ നിന്നുമകലല്ലേ സഖേ
കൈകളിൽ മൈലാഞ്ചിയാൽ ചിത്രം വരച്ചു 
എന്റെ കണ്മഷിയിട്ട നയങ്ങൾ ഓരോ നിമിഷങ്ങൾ നിന്നെ തേടി വിളിക്കുന്നേരം
സഖേ നിന്നെ വിളിക്കുമ്പോൾ
ആഹാകാരം മുഴക്കി വിവശനാകുന്നു
വിവശനാകുന്നു നിനക്കായി പ്രിയനേ

രചന ബാലകവി വൈരാഗി
പരോഭാഷ ജീ ആർ കവിയൂർ
21 02 2022
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “