ഞാനെന്തിനു മാറണം

ഞാനെന്തിനു മാറണം

ഞാൻ ഞാനാണ്
ഞാനായി തന്നെ തുടരും
ഞാനെന്തിനു മാറണം
എന്റെ ചിന്ത എന്റെ മാത്രം

ആലോചിക്കുമ്പോൾ
അറിയുന്നാ സത്യം
ഹൃദയത്തിൻ വിലയറിയുന്നു
സ്നേഹമാണ് അഥവാ
പ്രണയമാണ് അതിന് വില

ഇതിനു ധനമോഹങ്ങളൊന്നുമില്ല
ഇല്ല ജീവിത സുഖങ്ങൾക്ക് പിന്നാലെ
ഇവക്കു വേണ്ടത് വൈഭവങ്ങൾ മാത്രം
ഇല്ല മറ്റുള്ളവരുടെ അർത്ഥങ്ങളുടെ മേലുള്ള ആഗ്രഹം.

കേവലം രണ്ടു നേരത്തെ ആഹാരം
സുഖമായി കഴിയുവാനുള്ള ജീവിതം
അവർ മാറട്ടെ ആവരുടെ ഹൃദയം 
പാഷണ സമാനമാർന്നതല്ലോ ?!

ഇവർ കാഴ്ചയിൽ ജീവിച്ചിരിക്കുന്നപോലെ
എന്നാൽ ഇങ്ങിനെ ഉള്ളവർ മൃത സമാനരല്ലോ
അവർ മാറട്ടെ ജീവിത നർമ്മ മർമ്മങ്ങളെ
കണ്ടതായി നടിക്കാതെ കഴിയുന്നയിവർ.

നാശോന്മുഖമായ ദേഹത്തെ മാത്രമറിഞ്ഞു
ദേഹിയെറിയാതെ ജീവിതം ജീവിച്ചു തീർക്കുന്നു
കേവലം മൂഷിക ഒട്ടമത്സരം നടത്തുന്നയിവർ
മാറ്റത്തിനു വിധേരാവണം , ആത്മീയതെ കേവലം പണ സംമ്പാതനത്തിനായി മാറ്റി നിർത്തുന്നു .

ഞാൻ സന്തുഷ്ടനാണെപ്പോഴും 
എന്തെന്നാലൊരു മത്സരത്തിന്റെയും 
ഭാഗമല്ലാത്തതു കൊണ്ട് മാത്രം
ഞാൻ ആനന്ദാനുഭൂതിയിലാണ്
എന്തെന്നാൽ യോഗ്യതയുടെ
പ്രമാണ പത്രങ്ങളെനിക്കുവേണ്ട

സ്വപ്നങ്ങളെനിക്കുണ്ട്
ഉണ്ടെന്നു കരുതി വ്യാമോഹങ്ങളില്ല
എന്നാൽ ആവിശ്യങ്ങളുടെ പട്ടികയിലെ
ഇത്രയേ ഉള്ളു എന്റെ സന്തോഷങ്ങൾക്കു
നിബന്ധനകലോട്ടുമേയില്ലെന്നറിയുക

ഹൃദയം സന്തോഷമാവാറുണ്ട് ചിലപ്പോൾ
എന്നെ തേടി വിരുന്നുകാർ വീട്ടിൽ വരുമ്പോൾ
മനമിത് കണ്ടു ഉത്സാഹമാർന്നിരിക്കുന്നു
എന്റെ ചക്രവാള സീമയിൽ ചന്ദ്രനുദിക്കുന്നുവല്ലോ

ഈ തിരക്കേറിയ ലോകത്തിനിടയിൽ
ഹൃദയം കണ്ടെത്തുന്നു നമ്മുടെ 
ഇഷ്ട ജനങ്ങളെ ബന്ധങ്ങളെ
നീണ്ടുപോകും പലരെയും പലതിനെയും
തമ്മിലുള്ളദൂരംകൂട്ടിമുട്ടി
കുറയുമ്പോളായി , സ്പർശനം
ഞാനറിയുന്നു ചന്ദ്രനെയല്ല പിന്നെയോ
മാനുഷിക മൂല്യത്തിനെ തൊടാനാഗ്രഹിക്കുന്നു

നിത്യം മാറുന്നുണ്ട് ലോകമെങ്കിലും
ഞാൻ ഞാനായി തന്നെ നിലനിൽക്കാനാഗ്രഹിക്കുന്നു
വെളിയിൽ എന്തും കാണട്ടെ
ഉള്ളിന്റെ ഉള്ളിൽ ഞാൻ എന്നെ
ജീവനോടെ കാണുവാനാഗ്രഹിക്കുന്നു
പിന്നെ ഞാനെന്തിന് മാറണം

ജീ ആർ കവിയൂർ
16 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “