കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ

കൃഷ്ണ ബിഹാരി നൂറിന്റെ ഗസൽ പരിഭാഷ

ഹൃദയത്തിന്റെ ചിരി നിമിഷങ്ങളുടെ 
അവസരങ്ങൾ ഒന്നു നോക്കുകിൽ
എന്നെ കുറിച്ചു അപഖ്യാതി 
പടച്ചുവിടുന്നുവല്ലോ

ജീവിതത്തെക്കാൾ വലിയ ശിക്ഷയില്ല
പിന്നെ എന്ത് തെറ്റുകുറ്റങ്ങളെന്നു അറിയില്ല

പല ഭാഗങ്ങളായി ഞാൻ പങ്കുവെക്കപ്പെട്ടിരിക്കുന്നു 
എന്നാൽ എനിക്കുള്ള
ഭാഗം കിട്ടിയതുമില്ല

ജീവിതമേ നിന്റെ ലക്ഷ്യസ്ഥാനം മരണമല്ലോ
വേറെ മാർഗ്ഗങ്ങളൊന്നുമേ ഇല്ലല്ലോ

അതിനു കാരണം ഉപദ്രവമോ കലാപമോ ആവാം
അതിനെ കുറിച്ചു ഏറെ അറിവുമില്ല

എങ്ങിനെ ഉള്ള അവതാരമോ എങ്ങിനെ ഉള്ള സന്ദേശമോ
ഇങ്ങനെ തോന്നുന്നു ഇപ്പോൾ സ്വയമില്ലാതെ ആയതു പോലെ

ജീവിതത്തിന്റെ വഞ്ചനകൾ ഇനി ഏതു നിലകളിലാണ്
ഇതിനെ കുറിച്ചു ഉഹിക്കുകിൽ വിഷത്തിനു വിലകൂടിയത് പോലെയല്ലോ

ഇനി പറയുക ജീവിതം എവിടെ പോകും
വിഷം വാങ്ങാൻ കിട്ടിയില്ല എവിടെയും

സത്യം കുറയുകയോ കൂട്ടുകയോ ചെയ്യുകിൽ
സത്യം തന്നെ ഇല്ലാതെ ആയിരിക്കുന്നു
കളവിനു ഒരു തരത്തിലുമിവിടെ കാണാനില്ല

പണത്തിന്റെ കൈകളാൽ എല്ലാ 
നിയമങ്ങളും വിൽക്കപ്പെട്ടിരിക്കുന്നു
ഇനി  ഒരു കുറ്റകൃത്യങ്ങൾക്ക് 
ശിക്ഷയില്ലാതെ ആയിരിക്കുന്നു

വേണമെങ്കിൽ സ്വര്ണത്തിനൊടുള്ള 
പ്രേമത്തിനു മുളക്കട്ടെ വേരുകൾ
നിലകണ്ണാടി കളവു പറയുകയില്ലല്ലോ

എന്റെ രചനകളിലും ജീവിതമുണ്ട്
പ്രകാശം ലോകത്തിൽ നിന്നുതന്നെ 
മാഞ്ഞു പോയിട്ടില്ലല്ലോ

രചന കൃഷ്ണ ബിഹാരി നൂർ
പരിഭാഷ ജീ ആർ കവിയൂർ
23 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “