എന്തിനു നടിക്കുന്നു പ്രിയതേ
എന്തിനു നടിക്കുന്നു പ്രിയതേ
കയ്യെത്താ ദൂരത്ത്
കണ്ണെത്താ ദൂരത്തു നിന്ന്
നീ എന്നെ വിളിച്ചു
സ്നേഹത്താലറിഞ്ഞില്ല നീയും
കൊടുക്കുകിൽ കിട്ടും തിരികെയെന്ന് കരുതിയിരുന്നു ഞാനും
ജീവിതത്തെ ജീവിതാമൃതമേ
ജപിക്കുന്നു നിൻ നാമം നിത്യവും
ജരാ നരന വന്നു ചുക്കിചുളിയുമെങ്കിലും സൂക്ഷിക്കുന്ന ഹൃദയത്തിലല്പം
ഇടം നിനക്കായ് നിനക്കായ് മാത്രമായി ഇതൊക്കെ അറിഞ്ഞിട്ടുമെന്തേ നീ
അറിയാത്ത പോലെ നടക്കുന്നു പ്രിയതേ
ജീ ആർ കവിയൂർ
12 02 2022
Comments