പിടിവാശി

പിടിവാശി 

പലപ്പോഴായി കുട്ടികളോട് പറയാറുണ്ട്
വേണ്ട പിടിവാശി വേണ്ടയെന്ന്
പിടിവാശി പിടിക്കുന്നത് പിടിപ്പുകേടെന്ന് കരുതരുത് 
മുതിരുക ഇവർക്കായിത്
ഒരു ഗുണമാണ് ഇതിന്റെ ദിശകൾ 
നല്ലവഴിക്ക് ആവണം 

വാശിപിടിക്കുക ലോകം തന്നെ 
മാറ്റിമറിക്കാനാവട്ടെ
തെറ്റുകളെ ശരിയിലേക്ക് നയിക്കട്ടെ
താഴ്‌വാരങ്ങളിലൂടെ പുഴ ഒഴുകട്ടെ 
മരുഭൂമിയും തളിർക്കട്ടെ 

വാശി ഉണ്ടാവട്ടെ 
വിശക്കുന്നവർക്ക് 
അന്നം ലഭിക്കട്ടെ 
വികാരങ്ങൾ വഴിമുട്ടി 
പോകാതെയിരിക്കട്ടെ 

വാശി പിടിക്കുക
 വിഷമിച്ചിരിക്കുന്നവന്റെ 
മുഖത്ത് ചിരി പടരട്ടെ 
ചിലർക്ക് കൊടുക്കുക ഉത്സാഹം 
മനസ്സിന് ധൈര്യം കിട്ടട്ടെ കൈപിടിച്ചുയർത്തുക 
ലക്ഷ്യത്തോടെ അടിക്കട്ടെ 

വാശി വേണം 
അന്ധകാരമകറ്റാൻ 
വെളിച്ചം തെളിയിക്കുക 
കാറ്റിനെ വകവയ്ക്കാതെ 
പലവട്ടം തലകുലുക്കി 
അംഗീകരിക്കുന്നത് 
ഭീരുത്തമാണെന്നാൽ 
ചിലപ്പോൾ വാശിപിടിക്കുക 
അനിവാര്യം തന്നെ 

വാശി വേണം സത്യം സത്യമായ്
തെളിയുവാനായി 
സത്യാഗ്രഹങ്ങൾ 
തടയപ്പെടാതെയിരിക്കട്ടെ 
പരാജയങ്ങളൊക്കെ 
വിജയത്തിലേക്ക് നയിക്കട്ടെ 
അതേ കഠിനമായ സരളമായി തീരട്ടെ 
അനേകമായത് ഏകമായി തീരട്ടെ 

വാശി പിടിക്കുക 
ആകാശത്തിലെ താരകങ്ങൾ ഭൂമിയിലേക്കിറങ്ങി വരട്ടെ 
ചിലരുടെ സ്വപ്നങ്ങളൊക്കെ സത്യമായി ഭവിക്കാനായി സഹായിക്കുക തന്നെ വേണം എന്നാലെ നിങ്ങളെയും മറ്റുള്ളവർ സ്നേഹിക്കുകയുള്ളൂ 

ജീ ആർ കവിയൂർ 
05 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “