ഒരുവട്ടം കൂടി പറന്നുയരുക
ഒരുവട്ടം കൂടി പറന്നുയരുക
ഓരോ തവണയും
അവസരം നൽകുക
ജീവിതത്തിന്
സ്വയം നിരാശരാകരുത്
സന്തോഷങ്ങൾ പലപ്പോഴും
നിങ്ങൾക്കായി കാത്തിരിക്കുന്നു
ചിറകുകൾക്ക് ശക്തി നൽകുക
ഒരു പറക്കലുകൾക്കായി
തീരത്ത് നിൽക്കുകിൽ
സമുദ്രം തരണം ചെയ്യുവാനാവില്ല
ആകാശത്തേക്ക് നോക്കിയിരുന്നിട്ട്
ചന്ദ്രനും താരങ്ങളും ലഭിക്കില്ല
സീമകൾ തകർക്കുക
സ്വയംപര്യാപ്തരാക്കൂ
ശക്തി സംഭരിക്കുക
ചിറകുകൾക്ക് പറന്നുയരാനായിട്ട്
എന്തിനെയാണ് ഭയക്കുന്നത്
എന്തിനു പിന്നോട്ടു മാറുന്നത്
ലോകത്ത് ആരും പരാജിതരായിട്ടില്ലേ
കേവലം നിങ്ങൾക്കു മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ
നിങ്ങളുടെ കരങ്ങൾക്ക് ശക്തി ഉണ്ട്
വീണ്ടും ശ്രമം തുടരുക ശക്തി നൽകുക ചിറകുകൾക്ക് ഒരുവട്ടം പറന്നുയരാൻ ശ്രമിക്കുക
ശരി , സമ്മതിക്കാം
പ്രയാസങ്ങൾക്ക് ഭാഗ്യം
കൂടെനിന്നില്ലെങ്കിലും
നീ ഓരോ കണ്ണികളും ചേർത്തു കൊണ്ടേയിരിക്കുന്നു എങ്കിൽ പോലും
നിർദയമായ കാറ്റ് നിഷ്പ്രഭമാക്കിയില്ലേ പറക്കലുകൾ
പക്ഷേ നോക്കുക
ഇരുളടഞ്ഞ ഇടങ്ങളെ
ജയിച്ചില്ലേ സൂര്യകിരണങ്ങൾ
നിൻറെ കൊക്കിന് ജീവൻ
അൽപമെങ്കിലും ശേഷിക്കുന്നുവെങ്കിൽ ഉയരാം ഇനിയും അനന്തവിഹായസ്സിലേക്ക്
ഒരു ശ്രമം കൂടി നൽകുക
ചിറകുകൾ വിടർത്തി പറന്നുയരാൻ
വിജയം സുനിശ്ചിതം തന്നെയെന്നറിയുക
"ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത"
ജീ ആർ കവിയൂർ
07 02 2022
Comments