മനം
*മനം*
#####
മഞ്ഞിൻ മുത്തു കണത്തിലൂടെ സൂര്യകിരണങ്ങളേറ്റു തപിച്ച്
സ്വർണം പോലെയാവട്ടെ പവിത്രം !
ഈ മനം ! നിന്റെയും എന്റെയും !
ഇത് സ്വച്ഛവും നിർമ്മലവുമായ ആകാശത്തുനിന്നു പതിയ്ക്കും മേഘം !
മധുരവും ചവർപ്പും കൈപ്പുമാർന്ന
ഈ മനം നിന്റെയും എന്റെയും !
പക്ഷികളുടെ ലാഘവതയും !
ഗഗനം പോലെ വിശാലവും !
സഹനശീലയാം ധരയെപ്പോലെ !
ഈ മനം നിന്റെയും എന്റെയും !
പാപ പുണ്യങ്ങളുടെ പ്രശ്നങ്ങളിലുഴറാതെ സംഘർഷമാവാതെയിരിയ്ക്കട്ടെ മനസ്സിനുള്ളിൽ പാകമാവട്ടെ ! സുപ്രഭാതം പോലെ !
ഈ മനം നിന്റെയും എന്റെയും !
വരിക ഇതിനെ മഥനം ചെയ്യാം !
ഇതിൻ വിഷമിറക്കി പരിപാവനമാക്കാം ! അമൃതകലശ സമാനമാക്കാം !
ഈ മനം നിന്റെയും എന്റെയും !
ഇല്ല ! ഇതിനു പരിചയം സത്യത്തോട്
ഇല്ല ! കളവിനോടേറെ യടുപ്പം !
ഒന്നും നഷ്ടപ്പെടേണ്ടതായില്ല ! വ്യാകുലം
ഇല്ല ! വീണ്ടേടുക്കുവാനുള്ള ത്വരയും !
വേണ്ട ! സങ്കോചവും ഭയപ്പാടും !
ഈ മനം നിന്റെയും എന്റെയും !
ഈ മനസ്സിന്റെ നിമഞ്ജനം നടത്താം !
നടത്താം ഒരു പുതിയ മനസ്സിൻ പുനർജീവനം ! ആവട്ടെ ! അത് എഴുതാത്ത കടലാസ് പോലെ !
ഈ മനം നിന്റെയും എന്റെയും !
ജീ ആർ കവിയൂർ
19 02 2022
Comments