നിഴലായി
നിഴലായി
നീയെവിടെ പോകുന്നുവോ
അവിടെക്കുപോകുന്നുവല്ലോ
എൻ നിഴലും കൂടെവരുമല്ലോ
നീ എവിടെ പോകുകിലും
എൻ നിഴലും കൂടെവരുമല്ലോ
കൂടെവരുമല്ലോ ഞാനും
വരുമല്ലോ കൂടെ
ചിലപ്പോളെന്നെ ഓർക്കും നേരം
ഒഴുകുമല്ലോ കണ്ണുനീർ കണങ്ങൾ
ഓർക്കുമ്പോളെന്നെ നിറയുമല്ലോ മിഴികൾ
തടഞ്ഞു നിർത്തുക അതിനെ മെല്ലെ
നിഴലായി ഞാനുണ്ട് കൂടെ സഖിയേ
നീ എവിടെ പോകിലും ഉണ്ട് ഞാനും
നിഴലായി നിൻ ചാരെ നിൻ ചാരെ
നീ ദുഃഖിയായിരിക്കുമ്പോൾ
ഉണ്ട് ഞാനയും ദുഃഖത്തോടെ നിൻകൂടെ
കണ്ടില്ലെങ്കിലും കാണാമറയത്ത്
ഉണ്ടുഞാൻ നിൻ കൂടെ നിഴലായ്
ഞാൻ ഒരിക്കലകന്നാലും
ഓർത്തു നീ ഖിന്നയാവരുതെ പൊന്നേ
എന്റെ സ്നേഹമൊരിക്കലും
മറക്കാതിരിക്കുക കണ്ണു
നിറയാതെയിരിക്കട്ടെ
നിഴലായി ഞാനുണ്ട് കൂടെ സഖിയേ
നീ എവിടെ പോകിലും ഉണ്ട് ഞാനും
നിഴലായി നിൻ ചാരെ നിൻ ചാരെ
നിൻ സഖദുഃഖത്തിൽ ഉണ്ട്
പങ്കാളിയായ് ഞാനുണ്ട്
ജന്മ ജനങ്ങൾ കഴിയുകിലും
നിലായി ഞാനുണ്ട് കൂടെ സഖിയേ
നീ എവിടെ പോകിലും ഉണ്ട് ഞാനും
നിഴലായി നിൻ ചാരെ നിൻ ചാരെ
ജീ ആർ കവിയൂർ
03 02 2022
Comments