കൂടെയുണ്ടല്ലോ
കൂടെയുണ്ടല്ലോ
വിചിത്രമായിരുന്നു ആ സായന്തനം
ഈ സായാഹ്നവും വേറിട്ടതായിരുന്നു
ആ നാളെകളും അടുത്തടുത്തായിരുന്നു
അവളിന്നുമെൻ കൂടെയുണ്ടല്ലോ
കുനിഞ്ഞമിഴികളിലാകവേ
നിറഞ്ഞിരുന്നു ഓർമ്മകളെന്നുടെ
പതിഞ്ഞ പുഞ്ചിരികളിൽ
നിറഞ്ഞിരുന്നു പനിനീർ പൂവുകൾ
ഞാൻ നിനച്ചു എന്റെ നാമം
ചുണ്ടുകളിൽ മൂളുന്നുണ്ടായിരുന്നുവോ
അറിയില്ല ഞാൻ കരുതി
എന്നോടാവുമാ സ്നേഹമെന്ന്
എന്റെ വിചാരങ്ങളിലവളിപ്പോൾ
തലകുമ്പിട്ടു കണ്ണുകളിൽ
നാണം പൂത്ത് ചുണ്ടിൽ
ആഗ്രഹങ്ങൾ മനസ്സിൽ കൂടുകുട്ടി
എനിക്കറിയാം എന്റെ നാമം
മൂളികൊണ്ടേയിരിക്കുന്നു
എന്നോർമ്മകളിലെപ്പോഴും
നീ മാത്രമായിരുന്നു സഖി
വിചിത്രമായിരുന്നു ആ സായന്തനം
ഈ സായാഹ്നവും വേറിട്ടതായിരുന്നു
ആ നാളെകളും അടുത്തടുത്തായിരുന്നു
അവളിന്നുമെൻ കൂടെയുണ്ടല്ലോ
ജീ ആർ കവിയൂർ
01 02 2022
Comments