പയാം സൈദിയുടെ ഗസൽ പരിഭാഷ

ഇന്ന് പ്രണയത്തിൻ പരീക്ഷ നടത്തി
നിന്റെ പേരിൽ ജീവിതം എഴുതി വച്ചു

 അന്ധകാരത്തിലായിരുന്നു അനാഥാലയം
നീ വന്നു പ്രകാശമാക്കി

പടച്ചവൻ അവൾക്കു സൗന്ദര്യം നൽകി
എനിക്കോ ദാനമായ്‌ പ്രണയം നൽകി

അളകങ്ങളിൽ നീ പുഷ്പ വൃഷ്ടി നടത്തി
സായന്തനത്തെ വർണ്ണാഭമാക്കിയല്ലോ

രചന പയാം സൈദി
പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “