കരതലത്തേ കാക്കുവോളെ
കരതലത്തേ കാക്കുവോളെ
കരുതാമിനിയൊരു
കാവലാളായി പ്രിയതേ
കിഴക്കുദിക്കും വെണ്ണിലാവേ
കണ്ടുവോ നീ കദനം നിറഞ്ഞ
കണ്ണാഴങ്ങളിൽ വിരിയും
കനവിന്റെ കവിതകളേ
കലർപ്പില്ലാ കരളടുപ്പം
കാരുണ്യത്തിൻ മികവേ
കൂട്ടായിരിക്കണേ നിത്യം
കൈവിടരുതെ കൈവല്യമേ
കമലത്തിൽ അമരുവോൾ
കനിഞ്ഞു നല്കുമൊരു അനുഗ്രഹമേ
ജീ ആർ കവിയൂർ
17 02 2022
Comments