ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ(बात करनी मुझे मुश्किल कभी ऐसी तो न )
ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ
(बात करनी मुझे मुश्किल कभी ऐसी तो न थी)
നിന്നോട് മിണ്ടാനിത്ര
പ്രയാസമൊരിക്കലുമിതു
പോലില്ലായിരുന്നു
ഇപ്പോഴാണ് ഇങ്ങനെ നിന്റെ രംഗവേദി ഒരുക്കലും മുൻപിതുപോലെ ആയിരുന്നില്ല
പിടിച്ചു വലിച്ചു നീ കൊണ്ടു പോയില്ലേ
ഇന്ന് നിന്റെ ആശ്വാസമെല്ലാം
ഒരിക്കലുമില്ലായിരുന്നു ഇതുപോലെ
മനസ്സിന്നു അസ്വസ്ഥ
അറിയില്ല അവളുടെ മിഴികളിലെന്തു
മന്ത്രികതയാണുചെയ്യ്തതെന്നു ദൈവത്തിനെയറിയുകയുള്ളൂ
എന്റെ മനസ്സിനെ വല്ലാതെ മദിച്ചു
ഒരിക്കലുമിങ്ങിനെ ആയിട്ടില്ല
കവിളുകളടെ പ്രതിശ്ചായ
നിന്നെ ഇങ്ങിനെ മാറ്റി മറിച്ചുവല്ലോ
അപ്പോൾ നിന്നിലെ സുഗന്ധമൊരിക്കലും
ഇതുപോലെ ഉണ്ടായിരുന്നില്ല
ഇപ്പോളീ പ്രണയത്തിൻ കാത്തിരിപ്പു
ഏറെ സഹിക്കേണ്ടി വന്നല്ലോ
ഇതുവരേക്കും ഹോ, ലക്ഷ്യമിത്ര
കഠിനമായിരുന്നില്ലല്ലോ
കാമുക ഹൃദയത്തിൽ
ഇതു അത്ര പുതുമയല്ലല്ലോ
മധുരമാം മൊഴി ഒരിക്കലുമിതുപോലെ
ആയിട്ടില്ലല്ലോ
നയങ്ങളുടെ നോട്ടമേറ്റു ഹൃദയമെന്തേ പിറക്കുന്നു ഇപ്പോൾ
നിന്റെ ഈ അവസ്ഥ കണ്ടു
മയങ്ങി പോയല്ലോ ഇങ്ങിനെ
ഒരിക്കലും ആയിട്ടില്ലല്ലോ
പ്രിയപ്പെട്ടതെ നീ എനിക്കെപ്പോഴും
പ്രിയമുള്ളതായിരുന്നു ശത്രുത തോന്നിച്ചാലും
എങ്ങിനെ ഇപ്പോൾ എന്നെ കൊലപാതകി ആക്കിയില്ലേ ഒരിക്കലുമിങ്ങിനെ ആയിരുന്നില്ല
പൗർണമി ചന്ദ്രനാലോ കാരണമില്ലാതെ നീ ഇങ്ങിനെ വഷളായത്
ഓരോ യാത്രകളിങ്ങനെ പിന്തുടരുമ്പോളായ്
നിന്റെ രീതികൾ ഒരിക്കലും ഇങ്ങിനെ ആയിരുന്നില്ലല്ലോ പ്രണയമേ
രചന ബഹാദൂർ ഷാ സഫര്
പരിഭാഷ ജീ ആർ കവിയൂർ
Comments