വരിക ജീവിത പാളികളിൽ നിന്ന് സത്യം തിരയാം- കവിത
വരിക ജീവിത പാളികളിൽ നിന്ന് സത്യം തിരയാം- കവിത
ആഴം അറിയുമെങ്കിൽ മുങ്ങിയോടുങ്ങുകയില്ലല്ലോ .
കിട്ടും ഈ ജീവിതത്തിൽ നിന്നും മടുപ്പുളവാക്കുന്നില്ലല്ലോ .
വരുന്നു ഓരോ തിരകളെയും
അതിജീവിക്കാം .
വരിക പാളിയായി ജീവിത
സത്യത്തെ തുറന്നു നോക്കാം
എന്നാൽ ചിലതുണ്ട് നീ പഠിച്ചിട്ടില്ലാത്തവ
ഉപരിതലത്തിലെ ലവണ രസം രുചിച്ച് നോക്കാം
ഉള്ളിലുള്ളത് ഒന്നും കണ്ടിട്ടില്ലല്ലോ ?!
ജീവിത സാഗരത്തിൽ പുതിയ രോമാഞ്ച മാർന്നത് ലയിച്ചിരിക്കുന്നു
വരിക പാളിയായി ജീവിത
സത്യത്തെ തുറന്നു നോക്കാം
കാൽപനികതയിൽ ഉന്മാദം ഉണ്ടാവട്ടെ
കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാവട്ടെ
അങ്ങനെയുള്ള കാര്യങ്ങളിൽ നല്ല സ്വാദ് ഉള്ളൂ
ചിലത് പുതിയതും ചിലത് പഴയതും
ചിലപ്പോൾ സംഭാഷണങ്ങളിൽ കുരുങ്ങുകയും
വരിക പാളിയായി ജീവിത
സത്യത്തെ തുറന്നു നോക്കാം
ചില ഭാഗങ്ങൾ സ്പർശിക്കാതെ ഉണ്ടാവാം
പലവട്ടം കണ്ടിട്ട് കാണാതെ പോയിട്ടുണ്ട്
ചിലത് ഒരുപക്ഷേ കിട്ടും മുത്തുകളിൽ നിന്നും നിമിഷങ്ങൾ
തുറക്കാതെ കിടക്കും ചിപ്പികൾ തിരയാം
വരിക പാളിയായി ജീവിത
സത്യത്തെ തുറന്നു നോക്കാം ..
വരിക പാളിയായി ജീവിത
സത്യത്തെ തുറന്നു നോക്കാം ..
ജീ ആർ കവിയൂർ
27 02 2022
Comments