അമ്മയെന്ന നന്മ

അമ്മയെന്ന നന്മ

അമ്മയാണ് എന്റെ കെടാവിളക്ക് 
അമ്മിഞ്ഞപ്പാലിനൊപ്പമാദ്യാക്ഷരം 
'അ' യെന്നു ചൊല്ലി തന്നിതുയമ്മ 
ആദ്യകാൽ വെക്കാൻ കൂട്ടായിയമ്മ അറിയാത്തതൊക്കെ പറഞ്ഞു തന്ന അദ്ധ്യാപികയാണ് എന്റെ അമ്മ 

ഇച്ഛകളെല്ലാം നടത്തി തന്നിരുന്നച്ഛനെ 
ഇമ്പമായി കൂട്ടി കാണിച്ചുതന്നതുമമ്മ
ഇല്ലായ്മയിലും ഉള്ളു തുറക്കാതെ ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തന്നതമ്മ 

ഇമ്പമാർന്ന താരാട്ടു പാടി
ഇമയടക്കാതെ ഉറക്കിയമ്മ 
ഇക്കണ്ട ലോകത്തിലെ
 കൺകണ്ട ദൈവമാണെന്നമ്മ
ഇനിയൊരു ജന്മമുണ്ടെങ്കിലീയമ്മ തൻ
മകനായി പിറക്കാൻ മോഹമായി 

ഇല്ല ഞാൻ ഇല്ല തള്ളിപറയുകയില്ലയമ്മയേ
ഇല്ല നട  തളളില്ല ഒരു നടയിലും 
കടലോളം അല്ലോ മാതൃസ്നേഹം 
കണ്ടറിയുക അതിനാൽ നന്മയെ 

ജീ ആർ കവിയൂർ 
13 02 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “