ജിഗർ മുറാബാദിയുടെ ഗസൽ സ്വതന്ത്ര പരിഭാഷ
ജിഗർ മുറാബാദിയുടെ ഗസൽ സ്വതന്ത്ര പരിഭാഷ
ഓരോ സ്വരവുമേനിക്ക് ജല വർഷം പോലെ തോന്നുന്നു
എന്തെല്ലാമോ കാഴ്ചകൾ കാട്ടുന്നു എൻ ഭാവനയാൽ
വിവേകമില്ലാത്തത് പോലെ എന്നെ തിരിച്ചു വിട്ടുന്നല്ലോ തെറ്റായ വഴികളിൽ
കണ്ണുകൾ ഉണ്ടായിട്ടും കാണുവാൻ കഴിയുന്നില്ലല്ലോ
ഹൃദയം കവർന്നിട്ടു എന്നെ ഓർമ്മയില്ലാതെ ആക്കിയില്ലേ
അതെനിക്ക് മരണത്തോളം മറക്കുവാനാവുന്നില്ലല്ലോ
ഏന്നാലീ രഹസ്യം അറിയാതെ പോയല്ലോ
ഇപ്പോൾ നിങ്ങളുടെ സാമീപ്യം ഞാനെന്നെ മറക്കുന്നുവല്ലോ
മൂല രചന ജിഗർ മുറാദാബാദി
സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ
Comments