ജീവിച്ചോട്ടെ - സുധാകർ ഫക്കീറിന്റെ ഗസൽ പരിഭാഷ
ജീവിച്ചോട്ടെ - സുധാകർ ഫക്കീറിന്റെ ഗസൽ പരിഭാഷ
ഒരു പരാതിയുമില്ല എനിക്ക് പറയുവാൻ
ജീവിച്ചിരിപ്പുണ്ടെന്ന സത്യമറിയുന്നിതാ
ഒന്നു തൊട്ടുനോക്കി പറയുമല്ലോ മടിക്കാതെ
എന്നിൽ നിന്നുമീ ശ്വാസംനിലക്കുമല്ലോയപ്പോൾ
അകലം കൂട്ടുക എന്നിൽ നിന്നുമിപ്പോൾ ഞാൻ ജീവിക്കട്ടെയോ
അല്പം ലഹരിയുള്ളിലാക്കുന്ന സ്വഭാവമുണ്ട്
തരിക അല്പമെനിക്ക് ഈ ചഷകം നിറച്ചു ജീവൻ നിലനിർത്തട്ടെ
കഴിഞ്ഞു പോകട്ടെ ഇങ്ങിനെ കണ്ണടച്ചു പോകും വരെയീ ഫഖീർ എന്ന ഞാൻ
ആൾക്കൂട്ടത്തെ അകറ്റുക
ഞാനൊന്നു ജീവിച്ചു പോകട്ടെ
മൂല രചന
സുദർശൻ ഫക്കീർ
മലയാള സ്വതന്ത്ര പരിഭാഷ
ജീ ആർ കവിയൂർ
Comments