നീയാണ് എൻ ആശ്വാസം

നീയാണ് എൻ ആശ്വാസം

തിരകൾ ആർത്തുചിരിച്ചു 
ഉടഞ്ഞു കരയെ തൊട്ട നേരം 
നെടുവീർപ്പിട്ടു മെല്ലെ കുമിളകൾ
പൊട്ടി വിരിഞ്ഞതു കണ്ടു മനം

വിരഹത്തിന്റെ നോവറിഞ്ഞു
വിരാമമിട്ടു മനസ്സിൻ വേവലാതി
വാചാലമാകാനൊരുങ്ങി തൂലിക
വെറുതെ വേണ്ടയെന്നു നാവ്‌


വരികൾക്കു കുറിക്കുവാനാവാതെ
വാരി വിതറുവാൻ വാക്കുകൾ
വെമ്പൽ പൂണ്ട നേരമതാ
വിരലുകൾക്കു അസ്വസ്ഥത 

വെറുപ്പികൾ നാലു പക്കവും
വീണ്ടു വീണ്ടും വന്നു നിൽക്കുമ്പോൾ
വിട്ടു പിരിയാതെ അവൾ കുടെ നിന്നു
വിട്ടു പോകാത്ത നീയാണെൻ 
വർഷാവർഷങ്ങളായി സ്മിതം പൊഴിക്കും വിശ്വസ്ത ആശ്വാസം പകരും കവിത

ജീ ആർ കവിയൂർ
03 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “