ഉന്നതത്തിൽ വസിച്ചീടും
ഉന്നതത്തിൽ വസിച്ചീടും
ഉന്നതനാം ദൈവമേ
ഊനങ്ങളെല്ലാമകറ്റിയീഞങ്ങളേ
ഊഴിയിൽ മേവാൻ കനിയു (ഉന്നതത്തിൽ )
ഊഴമറിയാതെ ഉഴറിനടക്കുന്നെൻ
ഉള്ളിൽ പ്രകാശമായ് നിറയുവോനെ (2)
ഉള്ളറിയുന്നോനെ കാരുണ്യവാരിധേ
ഉണ്ണിയേശുവേ കൃപ ചൊരിയു (2)(ഉന്നതത്തിൽ )
ഉദയത്തിന്നപ്പുറത്തുള്ളവനെ ഉണർത്തുന്നു ഞങ്ങളേ നീയെന്നുമേ (2)
ഉണ്മയാം നന്മകൾഎപ്പോഴും എന്നെന്നും
ഉലകത്തിനായെന്നും നൽകിയോനെ(2)
ഓശാന ഓശാന ഓശാന (ഉന്നതത്തിൽ )
ജീ ആർ കവിയൂർ. 09 02 2022
Comments