ഗാനം
ഗാനം
ഈ കൽപ്പടവിൽ
ഇരിക്കും നേരത്ത്
തെന്നൽ വന്നു കവിളിൽ
തൊട്ട് അകലുമ്പോളായി
കഴിഞ്ഞു കൊഴിഞ്ഞ
കാലത്തിന്നോർമ്മകൾ
വല്ലാതെയങ്ങ് എന്നെ
വഴി നടത്തുന്നു പിന്നിലേക്ക്
നീ തന്ന ഒരു പുഞ്ചിരി പൂമണം
നെഞ്ചിലിന്നും കുളിരേകുന്നു
ഞെട്ടറുത്തു നീ നൽകിയ
ഒരോ സമ്മാനവുമിന്നും
മനസ്സിൻെറ ഉള്ളറകളിൽ
സൂക്ഷിക്കുന്നുവല്ലോ പ്രിയനേ
കാലത്തിൻ ക്രൂരതയല്ലോ
നമ്മളെയകറ്റിയിങ്ങനെ
കനവിൽ നിന്നോ
നിലവിൽ നിന്നോ
കണ്ടുമുട്ടി നാം തമ്മിൽ
കാണാമറയത്ത് നിന്ന്
ഇനിയെന്നാണാവോ കാണുക
നാം തമ്മിൽ വിരഹത്തിൻ
തീച്ചൂളയിൽ വെന്തുരുന്നു
മഴയാകും വേഴാമ്പലായി
മനം തേടി ചിത്രശലഭത്തിൻ
ചാരുതയാർന്ന പോലെ
ചിറകടിച്ചുയർന്നു ചക്രവാളത്തോളം
ഈ കൽപ്പടവിൽ
ഇരിക്കും നേരത്ത്
തെന്നൽ വന്ന് കവിളിൽ
തൊട്ട് അകലുന്നു
നിന്നോർമ്മകളുണർത്തി പ്രിയനേ ..
ജി ആർ കവിയൂർ
07 02 2022
Comments