മനസിന് കോണിലായ്
മനസിന് കോണിലായ്
നീലനിലാവിലെന്നോർമ്മതൻ
മുറ്റത്തു നിഴലായി വന്നവളെ
നീർമിഴി നിറഞ്ഞ വേളകളിൽ
മാനവുമിരുണ്ടു മനം പെയ്യ്തു
വിണ്ണിൻ മനസ്സാലെ മണ്ണിൻ മണം
കണ്ണിൽ കത്തിയ കനൽ തീയാൽ
മിന്നലിൻ വെട്ടത്തു അമ്പിളി മുഖം
വയൽ വരമ്പത്തു പാടി മണ്ഡുകം
ഉറക്കമില്ലാ രാവിൻ മൗനമുടച്ചു
ശ്രുതി മീട്ടിയ ചീവിടിൻ കണ്ഠമിടറിയോ
വന്നൊരു വേനലിൻ ചൂടേറ്റ് തപിച്ചപ്പോൾ
വിരഹത്തിൻ വീടിൻ മച്ചിനു ചോർച്ച
ജീ ആർ കവിയൂർ
25 02 2022
Comments