ചേർത്തല ഭഗവതി കാർത്ത്യായിനി
ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ
ചേർത്ത് ഇരുകൈകളാൽ
കീർത്തിച്ചീടുന്നവർക്ക് കീർത്തിയും സദ്ഗതിയും നൽകുവോളേ
പണ്ടു തിരുവനന്തപുരം മാർഗമധ്യേ വില്യമംഗലം സ്വാമിയാർ
വിധിപോലെ അമ്മയെ കുടിയിരുത്തി
കന്യകയായ അമ്മയ്ക്ക് പുഷ്പാഞ്ജലി നടത്തി മുഴുക്കാപ്പു ചാർത്തിയ രൂപം കണ്ടു തൊഴുന്നവർക്കു മനസുഖം നൽകി അമ്മ അനുഗ്രഹിക്കുന്നു
ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ
ചേർത്ത് ഇരുകൈകളാൽ
കീർത്തിച്ചീടുന്നവർക്ക് കീർത്തിയും സദ്ഗതിയും നൽകുവോളേ
പഞ്ചഭൂതങ്ങളുടെ തൃപ്തിക്കായി
അമ്മയ്ക്ക് ഇരുട്ടിയും തടിയും
വഴിപാടു നടത്തുന്നു ഭക്തർ
താലപ്പൊലിയുടെ പെരുമയാൽ
താലമേന്തിയ കന്യകമാർക്കു
മംഗല്യഭാഗ്യം നൽകുന്നു അമ്മ
ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ
ചേർത്ത് ഇരുകൈകളാൽ
കീർത്തിച്ചീടുന്നവർക്ക് കീർത്തിയും സദ്ഗതിയും നൽകുവോളേ
എഴുകുളത്തിൽ നീരാടി വന്ന് 'അമ്മ
ഏഴകൾക്കാശ്വാസം നൽകിടുന്നമ്മ
മീനമാസത്തിലെ മകയിരം നാളിൽ കൊടിയേറി ഉത്രം നാളിലെ ആറാട്ടോടുകൂടി കൊടിയിറങ്ങുന്നു അമ്മയുടെ തിരുവുത്സവം പൂരം പെരുമഴയായി മാറ്റുമ്പോൾ
ഭക്തരെ അനുഗ്രഹിക്കുന്നു അമ്മ
ചേർത്തല ഭഗവതി കാർത്ത്യായിനി കാത്തുകൊള്ളേണമേ
ചേർത്ത് ഇരുകൈകളാൽ
കീർത്തിച്ചീടുന്നവർക്ക് കീർത്തിയും സദ്ഗതിയും നൽകുവോളേ
ജി ആർ കവിയൂർ
04 02 2022
Comments