പ്രണയം പൂത്തുലഞ്ഞു

പ്രണയം പൂത്തുലഞ്ഞു 

ഇശൽ രാവുകളിൽ 
ഗസലീണങ്ങളാൽ 
കടക്കണ്ണുകളിൽ 
പ്രണയം പൂത്തുലഞ്ഞു 

ഇടനെഞ്ചിൻെറ 
തമ്പേർ  മുഴക്കങ്ങൾ 
തായമ്പകയോളമെത്തുന്നു
കണ്മുനയാലെ 

പാതി രാവിന്റെ 
നിഴലനക്കങ്ങളിൽ
രാക്കുയിലുകളുടെ 
നോവ് പാട്ടുകളിൽ 

വീണ്ടും പാടുവാൻ 
പാട്ടൊന്നുമെന്തേ 
ഓർമകളിൽ വരുന്നില്ല
വിരഹമെറുന്നുവല്ലോ

ഈശൽ രാവുകളിൽ 
ഗസലീണങ്ങളാൽ 
കടക്കണ്ണുകളിൽ 
പ്രണയം പൂത്തുലഞ്ഞു 


ജീ ആർ കവിയൂർ
01 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “