ഓര്‍മ്മകള്‍ക്ക് മധുരം

ഓര്‍മ്മകള്‍ക്ക് മധുരം

തലയില്‍ കെട്ടിയ ഉടുമുണ്ടുമായി ഗ്രാമപാതകള്‍
വിരിച്ചിട്ട പച്ചപരവതാനിക്കു ചുറ്റും കടുകു പൂത്ത വയലുകള്‍
കാപട്യം കലരാത്ത വളയിട്ട കൈകളില്‍ പാല്‍പാത്രം
ആടുമാടുകലോടോപ്പം കുസൃതി കാട്ടുന്ന ബാല്യങ്ങള്‍
കണ്ണും നട്ടിരിക്കുന്ന സഹയാത്രികന്റെ വായിച്ചറിയാവുന്ന
മുഖത്തെ കവിത , വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങുന്ന
അയാളുടെ കണ്ണുകളില്‍ വിരഹം തളം കെട്ടി നില്‍ക്കുന്നു
തിമിര്‍ത്തു പായുന്ന വണ്ടിയുടെ താളത്തില്‍ മനം പിറകിലേക്ക് പാഞ്ഞു
അകലെയങ്ങു കൈയ്യാട്ടി വിളിക്കും ഓലപീലി ചൂടും തെങ്ങും തലപ്പുകള്‍
മണ്ണിന്റെ മണവുമായി മൈക്കണ്ണിയാല്‍ അവള്‍ വളകിലുക്കം പോലെ ഉള്ള ചിരി
പ്പെട്ടന്ന് വണ്ടി നിന്നു സഹയാത്രികന്‍ യാത്ര പറഞ്ഞു പോയി
മനസ്സു അപ്പോഴും ആ കുയില്‍ നാദത്തിനു കാതോര്‍ത്ത് .......

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “