യാത്രകളുടെ മയക്കത്തില്‍

യാത്രകളുടെ മയക്കത്തില്‍


നരച്ച മലകളും ഉണങ്ങിയ പനയും
നാലു കാലോലപ്പുരകളും  പാട്ടുമറന്ന കിളികളും
വറ്റി വരണ്ട മാറിടവുമായി പുഴ
വയസ്സനാം തോണി കരയില്‍ കിടന്നു
ഗതകാല ഓര്‍മ്മകള്‍ അയവിറക്കുന്നു
ഉഴുതു മറിച്ച വിത്തും മഴയും
സ്വപനം കാണും നെല്‍വയലുകള്‍ ക്കിടയിലുടെ
കദനഭാരങ്ങള്‍ വിളിച്ചു കൂകികൊണ്ട് പായുന്ന വണ്ടി

ഇരുപുറം ഇരിക്കുന്നവര്‍ അന്യ ഭാഷക്കാര്‍ അവരുടെ
വീരസ്യങ്ങളുടെ തുപ്പല്‍ മഴ പെയ്യിക്കുന്നു .
വണ്ടിക്കു വേഗത പോരാ എന്ന ചിന്തയില്‍
മടിക്കൊപ്പുമായി മനോരാജ്യം കൊള്ളുന്ന മധ്യവയസ്ക്കന്‍
അയാളുടെ മനസ്സിലേക്ക് പ്രണയവുമായി കവിത മെല്ലെ
എത്തി നോക്കി വളകിലുക്കവുമായി പൊട്ടി ചിരിച്ചു
അടുത്തിരുന്ന ഒരാള്‍ മെല്ലെ തോണ്ടി ചോദിച്ചു
കോന്‍ സ്റ്റേഷന്‍ ഹേ ഭായി സാഹബ് .
ചിന്തകളില്‍ നിന്നും ഞെട്ടി തിരിഞ്ഞപ്പോള്‍ വണ്ടി
കോയമ്പത്തൂര്‍ വിട്ടു മനസ്സില്‍
ഒരു കുളിര്‍മ്മ അയാള്‍ നെടുവീര്‍പ്പിട്ടു .....


Comments

രസകരമായ വാക്കുകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “