കുറും കവിതകള്‍ 548

കുറും കവിതകള്‍ 548

പാടിയപാട്ടിനു
വിരഹമാം ഭാവമോ .!!
ചില്ലയിലൊരു കിളി.

കണ്ണാടി പോലെ തിളങ്ങി
ആലുവാപ്പുഴയൊരു മണവാട്ടി.
കരയിൽ ഏകാകിയായി കാറ്റ് ..!!

മഞ്ഞിൻ കുളിരിൽ
ഓളപ്പൂക്കൾ വിരിയിച്ചകന്നു
കൊക്കുമുണ്ടി മീനുമായി ...!!

കടവത്തെ കാപ്പികടയിലെ
അലമാര കണ്ണു നിറക്കുന്നു
ഓർമ്മയിലെ ബാല്യം ..!!

പൊന്നില്‍ കുളിച്ചു
ഇരതേടി താറാവുകള്‍
ഗ്രീഷ്മവസന്തം ..!!

ചിറകടി ഒച്ചയുമായി 
രാവിന്‍ മറവില്‍ കടവാവല്‍
കുളിര്‍ കാറ്റുവീശി ..!!


കംയുണിസ്റ്റ് പച്ചകള്‍-
ക്കിടയില്‍ നിറമാറ്റത്തിന്‍ അനക്കം .
വെയിലിനു ചൂടെറുന്നു..!!

എത്രചാടിയാലും
അണ്ണാരകണ്ണന്‍
നാലുകാലില്‍ തന്നെ ..!!

തന്നിലേക്ക് ചേര്‍ത്തണച്ചു
ചുംബന മധുരം. 
വസന്ത പഞ്ചമി വിരുന്ന്.!!

തളിരിലകള്‍ കാറ്റിലാടി
വെയില്‍ ചായും നേരം
ഒരു കുയില്‍ പാട്ട്..!!

തളിര്‍ ചില്ലകള്‍
ആറ്റിലേക്ക് നിഴല്‍ പടര്‍ത്തി.
ചെറുപരലുകള്‍ മുങ്ങിപൊങ്ങി ..!!

തിരകളുടെ ചുംബനമേറ്റ്
തീരത്തെ പാറക്കുട്ടങ്ങള്‍ക്കു
നിത്യ യൗവനം..!!

Comments

Anonymous said…
Please മുട്ടിന് മുട്ടിന് പോസ്റ്റിട്ട് വെറുപ്പിക്കരുത് ,,, അപേക്ഷയാണ് ,, വായനക്കാർ ഇ തെന്ത് തെറ്റ് ചെയ്തിട്ട ഇങ്ങിനെ ? നോട്ടിഫിക്കേഷൻ വന്ന് ഒരു വഴിക്കായി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “