സ്നേഹഗീതം ഉറങ്ങി
സ്നേഹഗീതം ഉറങ്ങി
മാനം നോക്കി
മയങ്ങി നിൽക്കും
മയൂരങ്ങളുടെ നൃത്തം
കണ്ടു മനസ്സിന്റെ
ചുണ്ടുകൾ പാടി
നിൻ മിഴികളെ കുറിച്ചും
മധുരമായി പാടി
നിറവോളം നിറം പകരാതെ
നീ എന്നിൽ നിറഞ്ഞു വന്നപ്പോൾ
ആകാശത്തെ നക്ഷത്രങ്ങൾ
സ്വപ്നങ്ങൾ ചൊരിഞ്ഞതുപോലെ
തണൽ പരക്കുന്ന വഴികളിൽ
നീളുന്ന പാതകളിൽ നിന്നെ ഓർത്ത്
മനസ്സിലെ മാധുര്യം പകരുന്നു
പാടുന്നു നിന്റെ സ്മരണകൾ
കുളിർകാറ്റിൻ മൃദു ഹാസം
തൊട്ട് നിന്നെ ഓർത്തപ്പോൾ
മനസ്സിൽ ചേർന്ന് പാടും
സ്നേഹഗീതം ഉറങ്ങി
ജീ ആർ കവിയൂർ
27 10 2024
Comments