കാത്യായനി, നിൻ കരുണയുടെ നിറവിൽ
കാത്യായനി, നിൻ കരുണയുടെ നിറവിൽ
കാത്യായനിദേവി, അമ്മേ നീ ശക്തിയായ് നീയെൻ പ്രാർത്ഥന കേട്ടിടേണമേ നിന്റെ സാന്നിധ്യം ദിവ്യമായ് തീരുന്നു, ഭക്തർക്കായ് അത് ബലമായ് മാറുന്നു
അരുളുന്നു കുളിർ നിലാവായ്
മനസ്സിൽ നീ പടരുന്നു
ദോഷങ്ങളെ അകറ്റി ശാന്തി നൽകുന്നു
ആത്മ വിശ്വാസം പകരുന്നുനിത്യം
എൻ ചുവടുകൾക്ക് കരുത്ത് നൽകുന്നു
മഹിഷാസുരമർദ്ദിനി നീയേ
മഹിമയെഴും നിൻ പ്രഭാപൂരം
വാഴ്ത്തുന്നു ഈ ലോകം.
ശരണം ശരണം കാത്യായനിദേവിയമ്മേ
ജീ ആർ കവിയൂർ
06 10 2024
Comments