സ്കന്ദമാതേ, കരുണാമ്ബുദേ
സ്കന്ദമാതേ, കരുണാമ്ബുദേ
സ്കന്ദമാതേ, കരുണാമ്ബുദേ
തവ സ്നേഹത്തിൻ മുത്തുതുള്ളികളാലേ
ദു:ഖമാം അന്ധക്കാരം നീക്കി നിത്യം
മനസ്സിൽ ആനന്ദ ജ്യോതിതെളിയിക്കണമേ
തൃക്കരങ്ങളാൽ താങ്ങീടുമ്പോൾ
ദുരിതങ്ങൾ താനേ അകന്നിടുമല്ലോ
നിൻ ആശയുടെ ജ്വാലയാൽ
ഉള്ളിൽ സന്മാർഗ്ഗത്തിന് പാതതെളിയുമല്ലോ
നിന്റെ സാന്നിധ്യത്താൽ ഞങ്ങൾക്കു,
ശാന്തിയും സമാധാനവും പകരുന്ന ദേവി നമോസ്തുതേ
കാർത്തികേയനെ കൈയിൽ കാത്തു,
നിന്റെ കാരുണ്യത്താൽ ഞങ്ങളും ജീവിക്കുന്നു.
നിന്റെ മുഖം പ്രകാശമേറിയ, കാന്തിയുള്ളതും,
സ്നേഹത്തിൻ നദിയായി ഒഴുകുന്നു നീ,
അശ്വമേധ യാഗത്തിന്റെയും ദേവി,
സിദ്ധികളിൽ നിറഞ്ഞ നിന്റെ കൃപയാൽ ഞങ്ങൾ ജീവിക്കുന്നു.
ജീ ആർ കവിയൂർ
05 10 2024
-
Comments