ഗസലായ് മാറുന്നുവല്ലോ
ഗസലായ് മാറുന്നുവല്ലോ
നീയില്ലാതെ ഇല്ലൊരു
നിലാവും താഴ്‌വാര കുളിരലയും
നിൻ പുഞ്ചിരി മാറുമ്പോൾ
മനസ്സിൻ തഴുകലായ്.
ഞാനറിയാതെ ഉണർന്നു
വാക്കുകൾ വരികൾ
പാടാൻ അറിയാത്ത
എഴുതാൻ അറിയാതെ
എനിക്ക് പാട്ടായി മാറുന്നുവല്ലോ.
നിൻ സ്പർശം തേടി ഞാൻ
വിരഹാർദ്രനായ് കാത്തിരിക്കുന്നു
സ്വപ്നങ്ങളിൽ എപ്പോഴും നീ
എന്നിലൊരു ഗസലായ് മാറിയല്ലോ.
ജീ ആർ കവിയൂർ
22 10 2024
Comments