കുഞ്ഞു കുഞ്ഞേ
കുഞ്ഞു കുഞ്ഞേ
രാരീരം പാടി നിന്നെ ഉറക്കിയ
ഞാനൊരു പാട്ടുകാരനായല്ലോ
കനവുകണ്ട് നുണക്കുഴി ചിരിയുമായി
കുഞ്ഞേ കുഞ്ഞേ, ഉറങ്ങ് ഉറങ്ങേ
നക്ഷത്രങ്ങൾ നിനക്കായ് കാത്തിരിക്കുന്നു,
കാറ്റ് നിന്നെ തലോടി പോകുന്നു.
പൂവുക്കൾ പുഞ്ചിരിക്കുന്നു നിനക്കായ്
അമ്മ തൻ സ്നേഹത്തിൻ മായയിൽ നീ ഉറങ്ങ് ഉറങ്ങേ.
മിഴികളിൽ സ്വപ്നങ്ങൾ നിറഞ്ഞു,
നിനക്ക് സുഖം പകരുന്നുവോ താരാട്ട്
ഈ രാത്രിയിൽ സ്നേഹം നിറഞ്ഞു,
കുഞ്ഞേ,
നീ സന്തോഷത്തോടെ ഉറങ്ങ് ഉറങ്ങേ.
ജീ ആർ കവിയൂർ
01 10 2024
Comments