ബ്രഹ്മചാരിണി ദേവിയുടെ ഗാനം
ബ്രഹ്മചാരിണി ദേവിയുടെ ഗാനം
നിൻ സാന്നിദ്ധ്യം ഞങ്ങൾക്ക്
ശാന്തി പകരുന്നു ദേവി,
നീ ഞങ്ങളിൽആത്മവിശ്വാസം നിറക്കുന്നു
പഠന പാതയിൽ നേർവഴിക്ക് നയിക്കുന്നു
കഠിനമായ ഉപവാസത്തിൽ,
നിൻ ശക്തി കണ്ടെത്താനുള്ള ശ്രമം,
അമ്മേ നിൻ കമണ്ഡലത്തിൽ ഉർജ്ജമുണ്ട്
അമ്മേ നിൻ കൈകളിൽ ജപമാലയുമുണ്ട്.
ദേവി നിൻ ശാക്തിയ ശുദ്ധതയാൽ,
ഞങ്ങളുടെ ആത്മാവിനെ നീ ഉണർത്തുന്നു,
ദിവ്യമായ അറിവിൽ ഞങ്ങൾ
നിന്നെ ആരാധിക്കുന്നു.
ഈശ്വരി നിന്നെ പ്രാർത്ഥിക്കുന്നേരം,
ശ്രദ്ധയോടെ നീ കാത്തുകൊള്ളുന്നു,
ബ്രഹ്മചാരിണി അമ്മേ നിൻ,
അനുഗ്രഹം തേടുന്നു ഞങ്ങൾ
ജീ ആർ കവിയൂർ
04 10 2024
Comments