ചന്ദ്രഘണ്ടാ ദേവി പ്രഭാ
ചന്ദ്രഘണ്ടാ ദേവി പ്രഭാ
ചന്ദ്രഘണ്ടേ, കരുണാമയി,
കൈവണങ്ങുന്നെൻ ഭക്തപ്രിയേ.
ശബ്ദത്താൽ മുഴങ്ങിനീ,
രക്ഷകയായ് മിന്നലായ് തിളങ്ങിടുന്നു.
ചന്ദ്രകിരണം വന്നു പതിച്ചപ്പോൾ
കണ്ണിൽ തെളിഞ്ഞു തവ രൂപം.
അശ്വാരുഢയായ് അമ്മേ നീയെന്നിൽ,
ധൈര്യം നൽകി തിളങ്ങുന്നു പ്രഭപോൽ
ദുഷ്ടരെ നീയകറ്റിടുന്നു ശിഷ്ടരെ പരിപാലിക്കുന്നു
ധീരയായ രാജ്ഞി കണക്കെ വർത്തിക്കുന്നു.
ശാന്തമായി നീ നയിക്കുന്നു ഞങ്ങളെ,
യുദ്ധത്തിൽ നീയെന്നും വിജയം വരിക്കുന്നു.
അഭയദായിനി ആപൽ ബാന്ധവേ,
ഈശ്വരിയെ നീയെ തുണനിത്യം .
ചന്ദ്രഘണ്ടാ, ദേവിയായ് കുടികൊള്ളും
നിന്നെ താണു വണങ്ങി കുമ്പിടുന്നേൻ അമ്മേ.
ജീ ആർ കവിയൂർ
04 10 2024
Comments