മനസ്സിൻ്റെ അങ്കണത്തിൽ
മനസ്സിൻ്റെ അങ്കണത്തിൽ
മനസ്സിൻ്റെ അങ്കണത്തിൽ,
കംഗണങ്ങളുടെ കിലുക്കം,
നിന്റെ സ്നേഹത്തിന്റെ താളത്തിൽ,
എന്റെ ഹൃദയത്തിന്റെ നൃത്തം.
നിന്റെ ചിരിയിൽ പാടുന്നു,
പുതിയൊരു പ്രണയഗാനം,
നിന്റെ കണ്ണുകളിൽ കാണുന്നു,
എന്റെ സ്വപ്നങ്ങളുടെ ലോകം.
നിന്റെ സാന്നിധ്യം കാത്തിരിക്കുന്നു
പ്രണയത്തിൻ ഈ മധുരം,
നിന്നോർമ്മയിൽ ഞാൻ ജീവിക്കുന്നു,
സ്നേഹത്തിന്റെ ഈ സന്ധ്യയിൽ.
ജീ ആർ കവിയൂർ
28 09 2024
Comments