കാതോർക്കുന്നു കണ്ണാ

കാതോർക്കുന്നു കണ്ണാ 


നിന്റെ ബാംസൂരി ഇല്ലാതെ
ദിനരാത്രങ്ങൾ എങ്ങനെയാകും?
നീ ഇല്ലാതെ ഞാൻ വിരഹിണിയാകുന്നു,
നിന്റെ പാട്ടിനായി കാതോർക്കുന്നു,
എന്റെ പ്രിയ ഗായക കണ്ണാ.

നിൻ രാസക്രിയകൾ അനശ്വരമല്ലോ,
അതിന് മാറ്റോലികളിന്നും കേൾക്കാം;
നിന്റെ കീര്ത്തനങ്ങളുടെ പ്രണയം
ഹൃദയത്തിൽ സദാ നിറയുന്നു.

നിന്റെ ശ്യാമനിറമാർന്ന മുഖം മധുരമാണ്,
എന്റെ നയനങ്ങളിൽ നീ വസിക്കുന്നു;
നിന്റെ അനുഗ്രഹത്താൽ ഓരോ ദിനവും
എനിക്ക് മധുരമായി മാറുന്നു, കണ്ണാ.

നീ മാത്രമാണ് ജീവിതത്തിന്റെ ആധാരം,
നിന്നെ കൂടാതെ എല്ലാം ശൂന്യമാണ്;
എനിക്കൊയി കണ്ണാ, വീണ്ടും വരൂ,
നിന്റെ ബാംസൂരിയുടെ സംഗീതത്തിനായ് കാതോർക്കുന്നു.

ജീ ആർ കവിയൂർ
18 10 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “