സ്നേഹ സാരമായ് ജീവിതം.
നാദധാരയിൽ ഒഴുകി വരും
സപ്തസ്വര വർണ്ണം പോലെ
ക്ഷീരപദത്തിൽ മിന്നിമറയും
നക്ഷത്രം പോലെ ജീവിതം.
പ്രഭാത കിനാവിൻ കൊയ്ത്തെടുക്കും
പകലുകൾ കൈയാലറിയാതെ
സന്ധ്യയ്ക്കതിരിൽ വീണു ചിതറും
വിളംബരമായ് ജീവിതം.
സ്വപ്‌നങ്ങൾ നന്മകളായ് മായും
കാലത്തിന്റെ കൈകളിൽ പണയമായ്
ഓർമ്മകളാൽ പൂത്തിറങ്ങും
പാത പൊരുത്തം ജീവിതം.
അനുരാഗ സംഗീതമാലയായി
ശാന്തിയായി മണ്ണിൽ മാഞ്ഞാലും
വിസ്മൃതികളിൽ നിറഞ്ഞു മുളയ്ക്കും
സ്നേഹ സാരമായ് ജീവിതം.
ജീ ആർ കവിയൂർ
27 10 2024
Comments