മന്വന്തരങ്ങളായ്

മന്വന്തരങ്ങളായ്


പാടുവാൻ മറന്ന ഈണങ്ങളൊക്കയും
പിന്നണിയായ് നിന്നോർമ്മതൻ രാഗത്താൽ
അനുരാഗത്തിൻ്റെ സ്വരജത്തിയാലേ എൻ
ആത്മ വിശ്വാസത്തിൻ ഗതി വിഗതികളുണർത്തിയല്ലോ

പൂവിതളായ് നിൽക്കുമോ സ്മരണകളിൽ നീ
പഞ്ചസാരയായ് മിഴികളിൽ പെയ്തൊഴിയുന്നുവോ
ഉയർന്നൊഴുകും നിമിഷങ്ങൾ നിന്നാലേ
പ്രണയജലം പുതുവഴി ചിതറിത്തിരിയുന്നു

വീണ്ടുമൊരു വെയിലായ് നിഴലെത്തും നേരത്ത്
നിന്റെ മന്ദഹാസം പൂത്തുയരുന്നു
ഓരോ തിരകളിലും കുളിരായ് എത്തുമോ
നിന്റെ രാഗമാധുര്യം ഹൃദയത്തിൽ പടരുന്നു

ഇടവഴികളിൽ ഓർമ്മകളുടെ കൂടാരം
തഴുകി പെയ്യും വാക്കുകൾ സ്നേഹത്തിനായ് കാത്തിരിക്കും
പ്രണയത്തിന്റെ തീരത്ത് ഞാൻ കാതോർക്കുന്നു
നീയെവിടെയാണ്, നിനക്കായ്
അത്രമേൽ തേടിയലയുന്നു മന്വന്തരങ്ങളായ്

ജീ ആർ കവിയൂർ
20 10 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “