കവിക്ക് തോന്നിയത് ശരിയോ?!
കവിക്ക് തോന്നിയത് ശരിയോ?!
കണ്ണുകൾ കണ്ണുകൾ
തമ്മിൽ ഇടയുന്നതും
ഹൃദയത്തിൻ്റെ
മിടിപ്പുകൾ ഏറുന്നതും
ശലഭങ്ങൾ പൂവിന് ചുറ്റും ചുറ്റുന്നതും
പൂവ് ഇലയോട് ചായുന്നതും
ഇല സൂര്യരശ്മികളെ നോക്കി നിൽക്കുന്നതും
സൂര്യനെ ചുറ്റി പിടികുന്ന ആകാശവും
ഒരു നക്ഷത്രം ഭൂമിയിൽ വന്ന്
പതിക്കാൻ ആഗ്രഹിക്കുന്നതും
ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് മറയുന്നതും
മലയിൽനിന്നും അരുവിയായ്
നദിയായ് കടലിൽ ചേരുന്നത്
തിരവന്ന് തീരത്തെ വന്നു ചുംബിച്ചകലു ന്നത് കണ്ട്
എങ്ങിനെ പറയാതിരിക്കും
എന്നിലെ കവി ഇതൊക്കെ
പ്രണയത്തിൻ്റെ ലക്ഷണങ്ങളല്ലേ എന്ന്
ജീ ആർ കവിയൂർ
29 09 2024
Verstion 2
കവിക്ക്,
തോന്നിയില്ലായെങ്കിലെ അതിശം?!
കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ,
ഹൃദയമിടിപ്പുകൾ ഉയരുന്നു,
ശലഭങ്ങൾ പൂവിന് ചുറ്റുമ്പോൾ,
പൂവ് ഇലയോട് ചായുന്നു.
ഇല സൂര്യരശ്മികൾ നോക്കി,
സൂര്യനെ ചുറ്റി ആകാശം,
ഒരു നക്ഷത്രം ഭൂമിയിൽ വന്നു,
പതിക്കാൻ ആഗ്രഹിക്കുന്നു.
ചന്ദ്രൻ മേഘങ്ങൾക്കിടയിൽ,
മറയുമ്പോൾ മനം പാടുന്നു,
മലയിൽനിന്നും അരുവിയായി,
നദിയായ് കടലിൽ ചേരുന്നു.
തിര വന്ന് തീരത്തെ ചുംബിച്ച്,
കണ്ടാൽ എങ്ങിനെ പറയാതിരിക്കും
ഇതൊക്കെ പ്രണയത്തിന്റെ
ലക്ഷങ്ങളെന്നു കവിക്ക്,
തോന്നിയില്ലായെങ്കിലെ അതിശം?!
ജീ ആർ കവിയൂർ
29 09 2024
Comments