നിൻ ഉൾകടലിൽ ( ഗസൽ )
നിൻ ഉൾകടലിൽ ( ഗസൽ )
എത്രയോ യുഗങ്ങളായ്
തേടുന്നു ഞാൻ, നിൻ
മിഴികളിൽ വിരിഞ്ഞ
സ്നേഹത്തിൻ പൂക്കൾ.
ഋതുക്കൾ മാറി മാറി വരും,
നിൻ മുഖകാന്തി എന്നെ
വിസ്മയചിത്തനാക്കുന്നു,
എന്നിലെ ഗസൽ വീചിയുണരുന്നു.
നിന്റെ ചെറു ചിരിയിൽ ഞാൻ
ജീവന്റെ സുഗന്ധം കണ്ടെത്തുന്നു,
ഒരു തീരമില്ലാത്ത യാത്രപോലെ
എൻ ഹൃദയം നിൻ ഉൾകടലിൽ
നങ്കൂരമിടാൻ മോഹിച്ചു.
ജീ ആർ കവിയൂർ
15 10 2024
Comments