കാലത്തോട് പോരാടുകയാണ് ഞാൻ
കാലത്തോട് പോരാടുകയാണ് ഞാൻ
കാലത്തിന്റെ ഓട്ടത്തിൽ ഞാനുയർന്നു
വയസ്സിന്റെ പരിധി മറന്നുകൊണ്ടിരുന്നു
യാത്രയ്ക്കിടെ എന്റെ സ്വപ്നങ്ങൾ വിഴുങ്ങി
നിഴലും തുരന്ന് വിട്ടുപോയി
മങ്ങിച്ചിരിക്കുന്ന ഓർമ്മകൾ ഹൃദയത്തിലേറ്റി
മുഖത്ത് ഒരുകവചം കെട്ടി വെച്ചു
പാതകളിൽ ലക്ഷ്യം എവിടെയായിരുന്നില്ല
എങ്കിലും എന്റെ കാൽ മുന്നോട്ടുപോയി
ഒരു നിമിഷം ഉരുകി നിന്ന പോലെ
എങ്കിലും ഞാൻ എങ്ങും നിന്നില്ല
ഹൃദയത്തിൽ ചങ്കുപിടിച്ച ആഗ്രഹങ്ങൾ
എങ്കിലും കാലത്തോട് പോരാടുകയാണ് ഞാൻ
ജീ ആർ കവിയൂർ
10 10 2024
Comments