ശരണാംബികേ ദേവി ജഗദീശ്വരി
ശരണാംബികേ ദേവി ജഗദീശ്വരി
വിശ്വം നിറഞ്ഞു നിൽക്കുന്ന നീ
എൻ ജന്മജന്മാന്തര ദു:ഖത്തെ നീക്കി
തുണയായ് ഇരിക്കണേ പരമേശ്വരിയമ്മേ!
മനസ്സെന്ന സംസാരസാഗരത്തിൽ വീണു
ഉഴലുമ്പോൾ നീ ഒരു വഴികാട്ടിയായ്
എന്നെ തുണയാലും സ്നേഹത്താലും നയിക്കേണമേ
ശരണാഗത വത്സലേ കാരുണാമയിയമ്മേ!
അഖിലമതിൽ നീ മാത്ര മാതാവാണ്
ദർശനം നീ തരൂ എൻ മനോഭിലാഷം
വിനയത്തോടെ പാദം തൊട്ടു ഞാൻ വീണിടും
തൻ ശരണം തേടിയവർക്കേ രക്ഷയായീ
ജീ ആർ കവിയൂർ
21 10 2024
Comments