അമ്മേ ദേവി സരസ്വതി .
താളലയ വിണ്യാസവേദികളിൽ
വർണ്ണം പെയ്യ്തിറങ്ങും വേളയിൽ
സപ്തസ്വര ധാരയായ് ഒഴികി വരും
അനഘ സംഗീതമേ സരസ്വതി കടാക്ഷമേ
വേദാരവം പൊഴിയുന്ന മണി നാവുകളിൽ വീണപ്പുലരിയിൽ സരിതയും ചിരിയുന്നു കാവ്യ കുശലതയുടെ രചനയിൽ വിരിഞ്ഞു പടരുന്നു നിന്റെ കരുണ.
സ്നേഹസ്വരങ്ങളാൽ മനം നിറച്ചിതാ ആത്മരാഗത്തിന് നിന്‍റെ മധുരം. ലോകങ്ങൾക്കുമപ്പുറം തന്‍റെ ചിന്താമണിയാലെ അറിയിക്കുന്നു.
അക്ഷരമാലയിൽ പുകയുന്ന വിജ്ഞാനപ്രകാശം നിന്റെ അനുഗ്രഹം. മോഹനമായ് നില്‍ക്കുന്നു ഭൂമിയുമാകാശവും നിൻ്റെ സ്വര മഞ്ജരിയിൽ മയങ്ങി
അമ്മേ ദേവി സരസ്വതി .
Comments